രാജ്യത്ത് രോഗികള്‍ കൂടുന്നു; ഇന്നലെ 3,62,727 പേര്‍ക്ക് കോവിഡ്; മരണം 4120

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

3,52,181പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,37,03,665 പേര്‍ക്ക്. ഇതില്‍ 1,97,34,823 പേര്‍ രോഗമുക്തരായി. 2,58,317 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,72,14,256 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,10,525 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 46,781പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,805പേര്‍ രോഗമുക്തരായി. 816പേര്‍ മരിച്ചു.5,46,129പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 52,26,710പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007പേരാണ് ആകെ മരിച്ചത്. 46,00196പേരാമ് ആകെ രോഗമമുക്തരായത്.

കര്‍ണാടകയില്‍ 39,998പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,752പേരാണ് രോഗമുക്തരായത്. 517പേര്‍ മരിച്ചു. 20,53,191പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം ബാധിച്ചത്. 20,368പേര്‍ ആകെ മരിച്ചു. 14,40,621പേരാണ് ആകെ രോഗമുക്തരായത്. 5,92,182പേര്‍ ചികിത്സയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com