44ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്ക്; രോഗികള്‍ 1.86 ലക്ഷം; ചികിത്സയിലുള്ളവര്‍ 24 ലക്ഷത്തില്‍ താഴെ
By സമകാലിക മലയാളം ഡെസ്ക് | Published: 28th May 2021 09:57 AM |
Last Updated: 28th May 2021 09:59 AM | A+A A- |

ജമ്മുവില്‍ കോവിഡ് ബാധിച്ച് മരിച്ച യുവതിയെ ബന്ധുക്കള്‍ സംസ്‌കരിക്കാനായി കൊണ്ടുപോകുന്നു - പിടിഐ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്‍പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 2,48,93,410 പര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,57,20,660 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.