കോവിഷീല്‍ഡ് ഒറ്റ ഡോസ് മതിയോ? സര്‍ക്കാര്‍ പരിശോധിക്കുന്നു

കോവിഡ് 19നെ പ്രതിരോധിക്കാന്‍ കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡല്‍ഹി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. വാക്‌സിന്‍ ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്താവും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുക. ഓഗസ്‌റ്റോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. 
കോവിഷീല്‍ഡ് വൈറല്‍ വെക്ടര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമായി നിര്‍മിച്ച വാക്‌സിനാണ്. അതുപോലെ നിര്‍മിക്കപ്പെട്ടതാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും. ജോണ്‍സണ്‍ വാക്‌സിനു സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. 

രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് പഠിക്കുന്നതിനായി മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നതായി നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനുകീഴിലുളള കോവിഡ് പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാന്‍ അറോറ പറയുന്നു. വാക്‌സിന്‍ ഡോസുകള്‍ തമ്മിലുളള ഇടവേളകള്‍ വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടോയെന്നും ഇതിലൂടെയാണ് മനസ്സിലാക്കുക. അടുത്ത അവലോകനത്തില്‍ വാക്‌സിന്‍ ഒരു ഡോസ് ഫലപ്രദമാണോയെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം'. അറോറ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com