പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി അമരീന്ദര്‍; സോണിയ ഗാന്ധിക്ക് 7 പേജുള്ള രാജിക്കത്ത്

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നില്ല. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാര്‍ട്ടി രൂപീകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.

താന്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയുടെ പേര് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറി. രാജിക്ക് വഴിവെച്ച കാരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അയച്ചത്. സോണിയയ്ക്ക് അയച്ച കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തില്‍ നിന്ന് വിരമിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയിട്ട് 52 വര്‍ഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ അദ്ദേഹം എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിക്കുന്നത്. സിദ്ധുവിനെ രാഹുലും പ്രയിങ്കയും സംരക്ഷിച്ചുവെന്നും തന്നെയും തന്റെ സര്‍ക്കാരിനെയും താഴ്ത്തിക്കെട്ടി പ്രശസ്തി നേടുകയാണ് അദ്ദേഹം ചെയ്തതെന്നും അമരീന്ദര്‍ കത്തില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com