‘അവന് ഇൻസ്റ്റഗ്രമിൽ വിഡിയോ ഇടണമായിരുന്നു‘; ട്രെയിനിനു മുകളിൽ കയറിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 08:10 AM  |  

Last Updated: 24th November 2021 08:10 AM  |   A+A-   |  

selfie cause death

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: മൊബൈലിൽ വിഡിയോ ചിത്രീകരിക്കാനായി ട്രെയിനിനു മുകളിൽ  കയറിയ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പ്രേം പാഞ്ചാൽ (15) എന്ന 12-ാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. നിർത്തിയിട്ട ചരക്കു ട്രെയിനിനു മുകളിൽ കയറിയ വിദ്യാർഥി ഹൈ വോൾട്ടേജ് വൈദ്യുതക്കമ്പി തട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

ഗുജറാത്തിലെ സബർമതി റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിൽ വലിഞ്ഞു കയറിയാണ് കുട്ടി വിഡിയോ എടുക്കാൻ ശ്രമിച്ചത്. ‘അവന് ഇൻസ്റ്റഗ്രമിൽ വിഡിയോ ഇടണമായിരുന്നു. അതിനുവേണ്ടി ട്രെയിനിനു മുകളിൽ കയറിയതാണ്’, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.