തവളയുടെ കാലില്‍ കടിച്ചുപിടിച്ച് പാമ്പ്, രക്ഷകനായി പുലിക്കുട്ടി - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 12:43 PM  |  

Last Updated: 25th November 2021 12:43 PM  |   A+A-   |  

ANIMAL NEWS

പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് തവളയെ രക്ഷിക്കുന്ന പുലിക്കുട്ടി

 

വളയെ കണ്ടാല്‍ തന്നെ പാമ്പ് വിടില്ല. പാമ്പിന്റെ മുഖ്യ ഇരയാണ് തവള. തവളയെ പാമ്പ് വായിലാക്കുന്നതിന് മുന്‍പ്, തവളയുടെ രക്ഷയ്ക്ക് പുലിക്കുട്ടി എത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇരുമ്പുവേലിയാണ് പശ്ചാത്തലം. ഇരുമ്പുവേലിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് തവള. തവളയുടെ കാലില്‍ പിടിത്തമിട്ടിരിക്കുകയാണ് പാമ്പ്. ഏതുനിമിഷവും തവള പാമ്പിന്റെ വായിലാകുമെന്ന് കരുതുന്ന സമയത്താണ് തവളയുടെ രക്ഷയ്ക്ക് പുലിക്കുട്ടി എത്തുന്നത്.

കടിച്ചുപിടിച്ചു കിടക്കുന്ന പാമ്പിന്റെ വായില്‍ നിന്ന് തവളയെ പുലിക്കുട്ടി രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാല്‍ കൊണ്ട് ചവിട്ടിപ്പിടിച്ചാണ് തവളയെ പാമ്പിന്റെ വായില്‍ നിന്ന്് രക്ഷിക്കുന്നത്. തുടര്‍ന്ന് പുലിക്കുട്ടി പാമ്പുമായി പോരാടുന്നതാണ് വീഡിയോയുടെ അവസാനം.