മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുന്നതിനിടെ അമിത വേഗതയില്‍ ലോറി പാഞ്ഞുകയറി; 18 പേര്‍ മരിച്ചു

ശവസംസ്‌കാരത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കല്ലുകയറ്റിയ ലോറി ആള്‍ക്കുട്ടത്തിലേക്ക് പാഞ്ഞു കയറി പതിനെട്ടുപേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ശവസംസ്‌കാരത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കല്ലുകയറ്റിയ ലോറി ആള്‍ക്കുട്ടത്തിലേക്ക് പാഞ്ഞു കയറി പതിനെട്ടുപേര്‍ മരിച്ചു. ഗുരുതരരമായി പരിക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ നാദിയ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം. 

മരിച്ച പതിനെട്ടുപേരും 24 പര്‍ഗാനാസ് ജില്ലയിലുള്ളവരാണ്. 74കാരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പോകുന്നതിനിടെ ഇവര്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ പത്ത് പേര്‍ പുരുഷന്‍മാരും ഏഴ് പേര്‍ സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതയി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി മമതാബാനര്‍ജി അനുശോചനം അറിയിച്ചു. ഹൃദയഭേദകമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരിക്കേറ്റവരുടെ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആവശ്യമായ എല്ലാ സഹായങ്ങളും മരിച്ചവരുടെ കുടുംബത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാള്‍ ഗവര്‍ണറും അനുശോചനം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com