മരിച്ചത് കഴിഞ്ഞവര്‍ഷം ജൂലൈയില്‍, മൃതദേഹങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി മോര്‍ച്ചറിയില്‍; അന്വേഷണം 

കോവിഡ് ബാധിച്ചു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി ആശുപത്രിയിലെ മോര്‍ച്ചറിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ബംഗളൂരുവിലെ രാജാജിനഗറിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ആന്‍ഡ് മോഡല്‍ ഹോസ്പിറ്റലിലാണു സംഭവം. 

ആശുപത്രിയില്‍നിന്നുള്ള രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് ദുര്‍ഗ സുമിത്ര (40), മുനിരാജു (50) എന്നിവര്‍ മരിച്ചത്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു കൈമാറിയില്ല. മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും അറിയിച്ചു.

ഒരു വര്‍ഷത്തിനുശേഷം, ആശുപത്രിയിലെ ഒരു ജീവനക്കാരനാണ് ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com