ട്രാഫിക് നിയമം ലംഘിച്ചതിന് മാധ്യമപ്രവര്‍ത്തകന് പിഴയിട്ടു; ബോണറ്റില്‍ ഇരുന്ന പൊലീസുകാരനെയും കൊണ്ട് അതിവേഗം ഓടിച്ചുപോയത് ഒരു കിലോമീറ്റര്‍ ( വീഡിയോ )

ട്രാഫിക് നിയമം ലംഘിച്ച ഡ്രൈവറെ തടഞ്ഞുനിര്‍ത്തുന്നതിനായി ബോണറ്റില്‍ കയറി ഇരുന്ന പൊലീസുകാരനെയും കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ കാര്‍ ഓടിച്ച് പോയത് ഒരുകിലോമീറ്റര്‍
ബോണറ്റിലിരുന്ന പൊലീസുകാരനെയും കൊണ്ട് കാര്‍ ഓടിച്ചുപോകുന്നതിന്റെ വീഡിയോ ദൃശ്യം
ബോണറ്റിലിരുന്ന പൊലീസുകാരനെയും കൊണ്ട് കാര്‍ ഓടിച്ചുപോകുന്നതിന്റെ വീഡിയോ ദൃശ്യം

മുംബൈ: ട്രാഫിക് നിയമം ലംഘിച്ച ഡ്രൈവറെ തടഞ്ഞുനിര്‍ത്തുന്നതിനായി ബോണറ്റില്‍ കയറി ഇരുന്ന പൊലീസുകാരനെയും കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ കാര്‍ ഓടിച്ച് പോയത് ഒരുകിലോമീറ്റര്‍. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. നാട്ടുകാരാണ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ട്രാഫിക് നിയന്ത്രണം ലംഘിച്ച്  റോങ സൈഡിലൂടെ വന്ന എസ് യുവി വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന വിജയ് സിങ് ഗൗരവ് എന്ന പൊലീസുകാരന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് ഇയാള്‍ തര്‍ക്കമുണ്ടാക്കുകയും വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കാറുമായി രക്ഷപ്പെടാതിരിക്കാന്‍ പൊലീസുകാരന്‍ ബോണറ്റില്‍ കയറി ഇരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഇയാള്‍ കാര്‍ അതിവേഗം ഓടിച്ചുപോകുകയും ചെയ്തു. കൃത്യസമയത്ത് ഇറങ്ങാന്‍ കഴിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ പൊലീസുകാരന് രക്ഷപ്പെടാന്‍ കഴിഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com