ഭവാനിപുർ ഫലം ഇന്ന്; വോട്ടെണ്ണൽ തുടങ്ങി
By സമകാലിക മലയാളം ഡെസ്ക് | Published: 03rd October 2021 08:52 AM |
Last Updated: 03rd October 2021 08:52 AM | A+A A- |

ഫയല്‍ ചിത്രം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഭവാനിപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 21 ഘട്ടങ്ങളായാണ് വോട്ടെണ്ണൽ. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വിജയം അനിവാര്യമാണ്.
ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാൾ, സിപിഎം സ്ഥാനാർത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികൾ. ഒക്ടോബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പൊളിങ് ആണ് രേഖപ്പെടുത്തിയത്.
നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന് ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മന്ത്രിസ്ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.