ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവം; എല്‍ടിടിഇയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം അംഗം എന്‍ഐഎ പിടിയില്‍

ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. തമിഴ്‌നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്കുനയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പ്രതി എല്‍ടിടിഇ മുന്‍ രഹസ്യാന്വേഷണ വിഭാഗം അംഗമെന്ന് എന്‍ഐഐ അറിയിച്ചു.

മാര്‍ച്ച് 25നാണ് പാകിസ്ഥാനില്‍ നിന്ന് ഏതാണ്ട് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. ലക്ഷദ്വീപ് മിനിക്കോയ്ക്ക് സമീപമാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടില്‍ നിന്ന് അഞ്ച് എകെ 47 തോക്കും ആയിരം തിരകളും കണ്ടെടുത്തിരുന്നു. ഈ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രധാന പ്രതി എന്‍ഐഎ പിടിയിലായത്.

തമിഴ്‌നാട്ടില്‍ നിന്ന് ശ്രീലങ്കന്‍  സ്വദേശിയായ സത്കുനയെയാണ് പിടികൂടിയത്. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ അന്വേഷണത്തില്‍ ഇയാള്‍ നിരോധിത സംഘടനയായ എല്‍ടിടിഇയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം അംഗമാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ അടക്കം താമസിച്ച് എല്‍ടിടിഇയോട് അനുഭാവമുള്ളവരുടെ യോഗം ഇയാള്‍ സംഘടിപ്പിച്ചതായി എന്‍ഐഎ പറയുന്നു. പാകിസ്ഥാന്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് വഴി ലഭിക്കുന്ന പണം എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ഇയാള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് സത്കുന എന്ന് എന്‍ഐഎ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com