ഒക്ടോബർ – ഡിസംബർ കാലയളവ് നിർണായകം; കോവിഡ് മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പുകളുമായി കേന്ദ്രം 

പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയ്യാറെടുപ്പുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയ്യാറെടുപ്പുകൾ. 

രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്നാണ് കോവിഡ് കർമസമിതിയുടെ വിലയിരുത്തൽ. പ്രതിദിനം 20,000 കേസുകളാണ് രാജ്യത്ത് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. ഉത്സവകാലം കൂടി വരാനിരിക്കെ ഒക്ടോബർ – ഡിസംബർ കാലയളവ് നിർണായകമാണെന്ന് വിദ​ഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 71% പേരും ഒരു ഡോസ് വാക്സുനെങ്കിലും എടുത്തതിനാൽ ഇനിയൊരു തരംഗമുണ്ടായാൽ വ്യാപ്തി പറയാനാകില്ല.

ആളുകൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും ദുർഗാപൂജയും രാമലീലയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ബന്ധുക്കളെ ഓൺലൈനായി കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്നും വിദ​​ഗ്ധർ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com