തിരിച്ചടിച്ച് സൈന്യം ; കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2021 06:14 AM  |  

Last Updated: 12th October 2021 06:16 AM  |   A+A-   |  

ARMY

പ്രതീകാത്മക ചിത്രം

 

ശ്രീനഗര്‍ : കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. ഷോപ്പിയാനിലെ തുള്‍റാനില്‍ ഇമാംസാഹബ് ഏരിയയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടലുണ്ടായത്. 

ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഒമ്പതു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. സൈനിക നടപടി തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. 

ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വധിച്ച ഭീകരില്‍ ഒരാള്‍ഗണ്ടേര്‍ബാല്‍ സ്വദേശി മുക്താര്‍ ഷാ ആണെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു.