ബോട്ടിന്റെ അടിയില്‍ കൂറ്റന്‍ തിമിംഗലം, വിഴുങ്ങുമോ എന്ന് ആശങ്ക- നടുക്കുന്ന വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
ചെറിയ ബോട്ടിന്റെ അടിയിലൂടെ കടന്നുപോകുന്ന കൂറ്റന്‍ തിമിംഗലം
ചെറിയ ബോട്ടിന്റെ അടിയിലൂടെ കടന്നുപോകുന്ന കൂറ്റന്‍ തിമിംഗലം

തിമിംഗലം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും.കരയിലെ ഏറ്റവും വലിയ മൃഗമായ ആനയുടെ പതിന്മടങ്ങ് വലിപ്പമാണ് നീലത്തിമിംഗലത്തിന് എന്നാണ് ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നത്. നീലത്തിമിംഗലത്തിന്റെ രൂപം മനസിലേക്ക് വരുമ്പോള്‍ തന്നെ ഒരു നടുക്കമാണ് മുഖത്ത് മിന്നിമറിയുക.ഇപ്പോള്‍  കടലില്‍ ചെറിയ ബോട്ടിന്റെ അടിയിലൂടെ കടന്നുപോകുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പാഡില്‍ ബോര്‍ഡില്‍ സഞ്ചരിക്കുകയാണ് യുവാവ്. ഈ സമയത്താണ് ബോട്ടിന്റെ അടിയിലൂടെ കൂറ്റന്‍ തിമിംഗലം കടന്നുപോയത്. ഒരുനിമിഷം ബോട്ട് മറിച്ചിട്ട് യുവാവിനെ തിമിംഗലം വിഴുങ്ങുമോ എന്ന് ആശങ്ക ജനിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.

എന്നാല്‍ ചെകിള ഉപയോഗിച്ച് ബോട്ട് ഒന്ന് അനക്കിയ ശേഷം ഒരുതരത്തിലും ഉപദ്രവിക്കാതെ അടിയിലൂടെ നീന്തി കടന്നുപോകുകയാണ് തിമിംഗലം. മനുഷ്യന്‍ തിമിംഗലത്തോട് കാണിക്കുന്നതിനേക്കാള്‍ ഏറെ ദയയോടെയാണ് തിമിംഗലം തിരിച്ച് പെരുമാറുന്നതെന്ന് സുശാന്ത നന്ദ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com