ഇന്നലെ ഉയര്‍ന്ന രോഗമുക്തി; കോവിഡ് ബാധിതര്‍ 30,773 പേര്‍; രാജ്യത്ത്‌വാക്‌സിന്‍ 80 കോടി കടന്നു

38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 309 പേരാണ് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്്. ഇന്നലെ  30,773 പേരാണ് രോഗബാധിതര്‍. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തെക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 13.7 ശതമാനം കുറവാണ്. ഇതില്‍ 19,325  കേരളത്തിലാണ്. 

38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം  3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്.

രാജ്യത്ത് വാക്‌സിന്‍ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com