'ആർഎസ്എസിന്റെ ലക്ഷ്യവും താലിബാന്റെ ലക്ഷ്യവും ഒന്നുതന്നെ', ജാവേദ്​ അക്തറിന്​ കാരണംകാണിക്കൽ നോട്ടീസ് 

താലിബാന് ഇസ്ലാമിക രാഷ്ട്രമാണ് വേണ്ടതെങ്കിൽ മറ്റ് ചിലർക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

താനെ: ആർ എസ് എസിനെ താലിബാനുമായി താരതമ്യപ്പെടുത്തി സംസാരിച്ച കവിയും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തറിന് കാരണം കാണിക്കൽ നോട്ടീസ്. ആർഎസ്എസിന്റെ ലക്ഷ്യവും താലിബാന്റെ ലക്ഷ്യവും സമാനമാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം. ടിവി അഭിമുഖത്തിനിടെയാണ് പ്രസ്താവന. ആർ എസ് എസ് പ്രവർത്തകൻ വിവേക് ചമ്പനേർക്കറിന്റെ പരാതിയിലാണ് താനെ കോടതിയുടെ നടപടി.

താലിബാന് ഇസ്ലാമിക രാഷ്ട്രമാണ് വേണ്ടതെങ്കിൽ മറ്റ് ചിലർക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണെന്നും താലിബാനെ പിന്തുണക്കുന്നവരുടെയും ആർ എസ് എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്​രംഗ്​ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം. സംഘടനയെ അപമാനിക്കാനും ആർഎസ്എസിൽ ചേർന്ന ആളുകളെ നിരുത്സാഹപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിതമായ പരാമർശമാണ് ഇതെന്ന് പരാതിക്കാരൻ ആരോപിച്ചു. 

കാരണംകാണിക്കൽ നോട്ടീസിന് നവംബർ 12-ന് അകം മറുപടി നൽകണമെന്നാണ് താനെയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com