കര്‍ഷകരെ മുന്നില്‍ നിര്‍ത്തി 'ക്യാപ്റ്റന്റെ കളി'; പരിഹരിക്കാമെന്ന് അമിത് ഷായുടെ ഉറപ്പ്; മോദിയെയും കാണുമെന്ന് റിപ്പോര്‍ട്ട്

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അമിത് ഷായോട് അഭ്യര്‍ഥിച്ചതായി അമരീന്ദറിന്റെ ഓഫീസ് അറിയിച്ചു
അമിത് ഷായും അമരീന്ദറും/image credit: Raveen Thukral
അമിത് ഷായും അമരീന്ദറും/image credit: Raveen Thukral

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. അമരിന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് കാര്‍ഷിക നിയമമെന്ന് അമരീന്ദറിന്റെ ഓഫീസ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അമിത് ഷായോട് അഭ്യര്‍ഥിച്ചതായി അമരീന്ദറിന്റെ ഓഫീസ് അറിയിച്ചു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അമരീന്ദര്‍ അഭ്യര്‍ഥിച്ചു. കാര്‍ഷിക നിയമങ്ങളിലെ നിരവധി പ്രശ്‌നങ്ങള്‍ അമരീന്ദര്‍ അമിത് ഷായെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് രൂപരേഖ തയ്യാറാക്കുമെന്ന് അമിത് ഷാ അമരീന്ദറിനെ അറിയച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ബിജെപിയില്‍ ചേരുമോയെന്ന മാധ്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അമരിന്ദര്‍ വിസമ്മതിച്ചു. അമരിന്ദര്‍ വ്യക്തിഗത സന്ദര്‍ശനത്തിലാണെന്നും അനാവശ്യ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് അമരിന്ദര്‍ സിങ് പ!ഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസില്‍ നിരന്തരമായി അവഹേളനം നേരിടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. ഒട്ടേറെ രാഷ്ട്രീയ സാധ്യതകള്‍ മുന്നിലുണ്ടെന്ന് രാജിവച്ചതിനു ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com