'ഉടുപ്പിനു മുകളിലൂടെ മാറിടത്തില്‍ പിടിക്കുന്നത് ലൈംഗിക അതിക്രമമല്ല'; അപ്പീല്‍ സുപ്രീം കോടതി വിധിപറയാന്‍ മാറ്റി

'ഉടുപ്പിനു മുകളിലൂടെ മാറിടത്തില്‍ പിടിക്കുന്നത് ലൈംഗിക അതിക്രമമല്ല'; അപ്പീല്‍ സുപ്രീം കോടതി വിധിപറയാന്‍ മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വസ്ത്രത്തിനു മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 

ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും ദേശീയ വനിതാ കമ്മിഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് കെകെ വേണുഗോപാല്‍ പറഞ്ഞു. വേണുഗോപാലിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതായി മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. 

തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ പ്രതിക്കെതിരായ പോക്‌സോ കുറ്റം റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

പോക്‌സോ നിലനില്‍ക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ തൊടുവിക്കുകയോ വേണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com