ബജ്രംഗ് ദാസ് മുനി
ബജ്രംഗ് ദാസ് മുനി

'മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യും';വിദ്വേഷ പ്രസംഗം: ബജ്രംഗ് മുനി ദാസ് അറസ്റ്റില്‍

കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്രംഗിന്റെ വിവാദ പരാമര്‍ശം

ലഖ്‌നോ: യുപിയില്‍ ന്യൂനപക്ഷ മതസ്ഥര്‍ക്കതിരെ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ബജ്രംഗ് മുനി ദാസ് അറസ്റ്റില്‍. സീതാപൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്രംഗിന്റെ വിവാദ പരാമര്‍ശം. പ്രസംഗത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്.

ഹിന്ദു യുവതികളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മുസ്ലിം മതത്തിലെ സ്ത്രീകളെ താന്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്രംഗിന്റെ പ്രസ്താവന. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കരുതെന്നും ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ വനിതാ കമീഷനും രംഗത്തെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രസ്താവനകളില്‍ ക്ഷമാപണം നടത്തി ബജ്രംഗ് രംഗത്തെത്തി. യുപിയിലെ സീതാപൂര്‍ ജില്ലയിലെ ഖൈരാബാദിലുള്ള മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദസിന്‍ ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്റംഗ് ദാസ് മുനി. ഇയാള്‍ക്കെതിരെ നിരവധി വഞ്ചനാ കേസുകള്‍ നിലവിലുണ്ട്. യുപിയിലെ സീതാപൂര്‍, പ്രതാപ്ഗഡ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുനിക്കെതിരെ വിവിധ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com