'വര്‍ഗീയ-രാഷ്ട്രീയക്കളി'; ജഹാംഗിര്‍പുരി ഇടിച്ചുനിരത്തിലിനെതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയില്‍

ഇന്നലെ രാവിലെ 10.45 മുതല്‍ താന്‍ ജഹാംഗിര്‍പുരിയില്‍ ഉണ്ടായിരുന്നെന്നും സുപ്രീം കോടതിയുടെ വലക്കു വന്നിട്ടും 12.25 വരെ ഇടിച്ചുനിരത്തില്‍ തുടര്‍ന്നതായും ബൃന്ദ
ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തില്‍ തടയാന്‍ ബൃന്ദാ കാരാട്ട് എത്തിയപ്പോള്‍/പിടിഐ
ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തില്‍ തടയാന്‍ ബൃന്ദാ കാരാട്ട് എത്തിയപ്പോള്‍/പിടിഐ

ന്യൂഡല്‍ഹി: ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലിനെ ചോദ്യം ചെയ്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീം കോടതിയെ സമീപിച്ചു. യാതൊരു നടപടിക്രമവും പാലിക്കാതെയാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടികള്‍ക്കു തുടക്കമിട്ടതെന്ന് ബൃന്ദ ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനാ തത്വങ്ങള്‍ക്കും ഡല്‍ി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടിനും വിരുദ്ധമായാണ് അധികൃതര്‍ പ്രവര്‍ത്തിച്ചത്. സ്വാഭാവിക നീതി ലംഘിച്ചുകൊണ്ടാണ് പൊളിക്കല്‍ നടപടികള്‍ക്കു തുടക്കമിട്ടത്. കയ്യേറ്റം ഒഴിപ്പിക്കലിന്റെ മറവില്‍ വര്‍ഗീയ, രാഷ്ട്രീയക്കളിയാണ് നടക്കുന്നതെന്ന് ബൃന്ദ ഹര്‍ജിയില്‍ പറയുന്നു.

ജഹാംഗിര്‍പുരിയില്‍ താമസിക്കുന്നവര്‍ ദരിദ്രരും അരികുവത്കരിക്കപ്പെട്ടവരുമാണ്. അധികൃതരുടെ നിയമവിരുദ്ധമായ പ്രവൃത്തികളെ ചെറുക്കാന്‍ അവര്‍ക്കു കെല്‍പ്പില്ല താമസക്കാരില്‍ നല്ലൊരു പങ്കും മുസ്ലിംകളാണ്. തികച്ചും വിവേചനത്തോടു കൂടിയ നടപടിയാണ് അവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ചെറിയ വീടുകളും കടകളുമൊക്കെയാണ് ഇടിച്ചു നിരത്തുന്നത്- ബൃന്ദ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ 10.45 മുതല്‍ താന്‍ ജഹാംഗിര്‍പുരിയില്‍ ഉണ്ടായിരുന്നെന്നും സുപ്രീം കോടതിയുടെ വലക്കു വന്നിട്ടും 12.25 വരെ ഇടിച്ചുനിരത്തില്‍ തുടര്‍ന്നതായും ബൃന്ദ അറിയിച്ചു.

ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ബി ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് മുനിസിപ്പല്‍ നീക്കമെന്ന് കാട്ടിയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്. ഇന്നലെ സുപ്രീംകോടതിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണ് ജഹാംഗീര്‍പുരിയിലെ ഇടിച്ചു നിരത്തല്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവെച്ചത്.

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. ജയന്തി ഘോഷയാത്രയ്ക്കു നേരെ കല്ലേറും തുടര്‍ന്നു ഇരുപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷവും അരങ്ങേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com