ഭിന്നലിംഗ സൗഹൃദമെന്ന് പരസ്യം; സ്വവര്‍ഗാനുരാഗ ദമ്പതികളെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടു; പരാതി

പബ്ബിന്റെ വെബ്‌സൈറ്റില്‍ ഭിന്നലിംഗ സൗഹൃദമാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാലാണ് പോയതെന്നുമാണ് ഇവരുടെ വിശദീകരണം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സ്വവര്‍ഗാനുരാഗ ദമ്പതികള്‍ക്ക് പബ്ബില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ചെന്നൈ ടി. നഗറിലെ പബ്ബിലെത്തിയ പുരുഷ സ്വവര്‍ഗാനുരാഗ ദമ്പതികളെയാണ് ജീവനക്കാര്‍ തടഞ്ഞത്. പബ്ബിന്റെ വെബ്‌സൈറ്റില്‍ ഭിന്നലിംഗ സൗഹൃദമാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാലാണ് പോയതെന്നുമാണ് ഇവരുടെ വിശദീകരണം. 

പബ്ബ് ജീവനക്കാര്‍ വളരെ മോശമായി പെരുമാറുകയായിരുന്നെന്നും തന്റെ പങ്കാളിയോടൊപ്പം പബ്ബില്‍ എത്തിയ ഐ.ടി. ജീവനക്കാരന്‍ ശ്രീകൃഷ്ണ ആരോപിച്ചു.ജീവനക്കാരും പബ്ബിന്റെ ഉടമയും ഞങ്ങളെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തു. പബ്ബിന്റെ പരസ്യത്തില്‍ ഭിന്നലിംഗ സൗഹൃദമെന്ന് വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗാനുരാഗികളായ പുരുഷ ദമ്പതികളാണെന്ന് പറഞ്ഞപ്പോള്‍ അത്തരം ദമ്പതികള്‍ക്ക് പ്രവേശനമില്ല എന്നായിരുന്നു ജിവനക്കാരുടെ മറുപടിയെന്നും ശ്രീകൃഷ്ണ പറയുന്നു.

അതേസമയം, പബ്ബില്‍ സ്വവര്‍ഗാനുരാഗികളായ സ്ത്രീദമ്പതികള്‍ക്ക് പ്രവേശനം ഉണ്ട്. അവര്‍ക്കുമാത്രം പ്രവേശനം അനുവദിക്കുന്നത് ലിംഗവിവേചനമാണെന്നും സര്‍ക്കാര്‍ പബ്ബുകളുടെ പ്രവര്‍ത്തനരീതിക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ശ്രീകൃഷ്ണ ആവശ്യപ്പെട്ടു.

എല്ലാ ഉപഭോക്താക്കളെയും തുല്യരായാണ് കാണുന്നതെന്നും പക്ഷപാതം കാട്ടാറില്ലെന്നും മുന്‍കൂട്ടി സീറ്റു ബുക്കു ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നുമായിരുന്നു പബ്ബ് ഉടമകളുടെ പ്രതികരണം.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com