ഇന്ത്യൻ വംശജ രൂപാലി ദേശായി യു എസ് ഉന്നതകോടതി ജഡ്ജി; പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരി 

പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി
രൂപാലി ദേശായി /ചിത്രം: ട്വിറ്റർ
രൂപാലി ദേശായി /ചിത്രം: ട്വിറ്റർ

വാഷിങ്ടൻ: ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി ദേശായി അമേരിക്കയിലെ ഉന്നതകോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. 9–ാം സർക്യൂട്ട് കോടതിയിലേക്കാണ് യു എസ് സെനറ്റ് രൂപാലിയെ തിരഞ്ഞെടുത്തത്. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. 29 നെതിരെ 67 വോട്ടുകൾക്കാണ് നിയമനശുപാർശ അംഗീകരിച്ചത്.

അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി. ഒമ്പത് സംസ്ഥാനങ്ങളും രണ്ട് ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിലുണ്ട്. 

2000ൽ അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദവും 2005ൽ അരിസോന സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com