പിടിച്ചെടുത്തത് 2251 വെടിയുണ്ടകൾ; ഡൽഹിയിൽ ആറ് പേർ അറസ്റ്റിൽ

ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് അസി. കമ്മീഷണർ വ്യക്തമാക്കി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: രണ്ടായിരത്തിന് മുകളിൽ വെടിയുണ്ടകളുമായി ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് 2251 വെടിയുണ്ടകളുമായി സംഘം പിടിയിലായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അതിനിടെ ആനന്ദ് വിഹാര്‍ മേഖലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. 

ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് അസി. കമ്മീഷണർ വ്യക്തമാക്കി. വെടിയുണ്ടകള്‍ ലഖ്‌നൗവിലേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെനന്നും  പ്രാഥമികാന്വേഷണത്തില്‍ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും തലസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 

ഹോട്ടലുകളിലെ പാര്‍ക്കിങ് ഏരിയകളടക്കം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവിടെ എത്തുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. തലസ്ഥാന നഗരിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com