വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മോഷ്ടാവെന്ന് ആരോപിച്ച് 50 വയസുകാരനെ തല്ലിക്കൊന്നു

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗോവിന്ദഗഡ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആല്‍വാര്‍: മോഷ്ടാവ് എന്നാരോപിച്ച് രാജസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ആല്‍വാറിലെ രാംബാസ് ഗ്രാമത്തിലാണ് പച്ചക്കറി കച്ചവടക്കാരനായ അന്‍പതുകാരനെ 25 ഓളം വരുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ചിരഞ്ജി ലാല്‍ സൈനി എന്നയാളാണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ ജയ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിക്രം ഖാന്‍, ജുമ്മ ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് സൈനിയെ മര്‍ദ്ദിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

സൈനി വയലില്‍ ജോലി ചെയ്യുന്നതിനിടെ, ട്രാക്ടര്‍ മോഷ്ടിച്ചുകൊണ്ടുവന്ന ഒരു പ്രതിയെ പൊലീസുകാരും ട്രാക്ടര്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് പിന്തുടരുകയായിരുന്നു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായ മോഷ്ടാവ് ട്രാക്ടര്‍ വയലില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.വയലില്‍ ട്രാക്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനാല്‍ പിന്തുടര്‍ന്നെത്തിയവര്‍ കള്ളനെന്നാരോപിച്ച് ചിരഞ്ജി ലാലിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സൈനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഗുരുതരമായി പരുക്കേറ്റ ചിരഞ്ജി ലാല്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗോവിന്ദഗഡ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തന്റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മകന്‍ യോഗേഷ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com