സ്ത്രീകള്‍ക്ക് 'ഖുല'യിലൂടെ വിവാഹബന്ധം അവസാനിപ്പിക്കാമല്ലോ; തലാഖ് ഇ ഹസനില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് സുപ്രീംകോടതി

തലാഖ് ഇ ഹാസന്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തലാഖ് ഇ ഹസനിലൂടെ വിവാഹമോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്ന് സുപ്രീംകോടതി. തലാഖ് ഹസനും മുത്തലാഖും ഒന്നല്ല. പുരുഷന്‍മാരുടെ തലാഖ് ഇ ഹസന്‍ പോലെ തന്നെ സ്ത്രീകള്‍ക്ക് 'ഖുല'യിലൂടെ വിവാഹമോചനം നേടാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. 

മാസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ മൂന്നുമാസം കൊണ്ട് തലാഖ് ചൊല്ലി മുസ്ലിം പുരുഷന്മാര്‍ വിവാഹമോചനം നേടുന്ന രീതിയാണ് തലാഖ് ഇ ഹസന്‍. ഇത് തെറ്റാണെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവുന്നതല്ല. ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന് ദമ്പതികള്‍ ഉറച്ച തീരുമാനത്തിലെത്തിയാല്‍ വിവാഹമോചനം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

താലാഖിലൂടെ വിവാഹ മോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. തലാഖ് ഇ ഹാസന്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 

തലാഖ് ഇ ഹസന്‍ അടക്കം കോടതിക്ക് പുറത്തുള്ള വിവാഹമോചനങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വിശദമായ വാദത്തിന് ഓഗസ്റ്റ് 29 ലേക്ക് മാറ്റി.  
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com