ഒരു കുടുംബത്തിലെ ആറുപേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം

മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മുവിലെ സിന്ദ്രയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തിന്റെ തന്നെ രണ്ടുവീടുകളിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സക്കീന ബീഗം, പെണ്‍മക്കളായ നസീമ അക്തര്‍, റുബീന ബാനോ, മകന്‍ സഫര്‍ സലീം ബന്ധുക്കളായ നൂര്‍ ഉള്‍ ഹബീബ്, സജാദ് അഹമ്മദ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com