റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റുകൾ നൽകില്ല; തിരിച്ചയക്കും, കേന്ദ്രമന്ത്രിയെ തള്ളി ആഭ്യന്തരമന്ത്രാലയം

മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്‌ലാറ്റുകളും പൊലീസ് സംരക്ഷണവും നല്‍കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയെ തള്ളി ആഭ്യന്തരമന്ത്രാലയം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫ്‌ലാറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തിരിച്ചയയ്ക്കാന്‍ നടപടി തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്‌ലാറ്റുകളും പൊലീസ് സംരക്ഷണവും നല്‍കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തിരുത്തുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. ഡല്‍ഹിയിലെ ബക്കര്‍വാലയില്‍ റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫ്‌ലാറ്റുകള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ഡല്‍ഹിയിലെ ബക്കര്‍വാല ഏരിയയിലെ ഫ്‌ലാറ്റുകളിലേക്ക് മാറ്റുമെന്നും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഡല്‍ഹി പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റ്. ''അഭയം തേടിയവരെ ഇന്ത്യ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. 1951ലെ യുഎന്‍ അഭയാത്ഥി കണ്‍വന്‍ഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ പരിഗണിക്കാതെ എല്ലാവര്‍ക്കും അഭയം നല്‍കുന്നു''-  എന്നായിരുന്നു ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com