കുഞ്ഞിന്റെ കഴുത്തിലിട്ടു, ഗ്രാമം മുഴുവന്‍ ചുറ്റി, ആശുപത്രിയില്‍ പോകുന്നതിന് പകരം 'പച്ചിലയെ' ആശ്രയിച്ചു; പാമ്പ് കടിയേറ്റയാള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ പാമ്പിനെ പിടിച്ച് കഴുത്തിലിട്ട് നടന്ന പാമ്പ് പിടിത്തക്കാരന്‍ കടിയേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പാമ്പിനെ പിടിച്ച് കഴുത്തിലിട്ട് നടന്ന പാമ്പ് പിടിത്തക്കാരന്‍ കടിയേറ്റ് മരിച്ചു. ആശുപത്രിയില്‍ പോകുന്നതിന് പകരം ചികിത്സയ്ക്കായി ഔഷധ സസ്യങ്ങളെയാണ് ഇയാള്‍ ആശ്രയിച്ചത്. മണിക്കൂറുകള്‍ക്കകം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീട്ടില്‍ വച്ചായിരുന്നു മരണമെന്ന് പൊലീസ് പറയുന്നു.

ഷാജഹാന്‍പൂരിലാണ് സംഭവം. ഗ്രാമത്തില്‍ പാമ്പ് പിടിത്തതില്‍ പേരെടുത്ത ദേവേന്ദ്ര മിശ്രയാണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് വിഷമുള്ള പാമ്പിനെ പിടികൂടിയത്. ശേഷം പാമ്പിനെ കഴുത്തിലിട്ട് ഗ്രാമത്തിന് ചുറ്റും ഇയാള്‍ നടന്നു. വടി ഉപയോഗിച്ച് മിശ്ര പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പിഞ്ചുകുഞ്ഞിന്റെ കഴുത്തിന് ചുറ്റുമായി പാമ്പിനെ ഇയാള്‍ ഇടുന്ന വീഡിയോയും വ്യാപകമായാണ് പ്രചരിക്കുന്നത്. പാമ്പിനെ പിടികൂടി രണ്ടു മണിക്കൂറിന് ശേഷമാണ് മിശ്രയ്ക്ക് പാമ്പ് കടിയേറ്റത്. 

ആശുപത്രിയില്‍ പോകുന്നതിന് പകരം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് മിശ്ര തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്  ഏതാനും മണിക്കൂറുകള്‍ക്കകം വീട്ടില്‍ വച്ചായിരുന്നു മരണമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com