'നിശബ്ദത ദൈവത്തിന്റെ ഭാഷ'; പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

ഗുലാം നബി ആസാദിന്റെ രാജിയില്‍ മൗനം പാലിക്കുന്നതിനെ കുറിച്ച് പരോഷ പ്രതികരണവുമായി ജി 23 അംഗം ശശി തരൂര്‍
ശശി തരൂര്‍/എക്‌സ്പ്രസ്‌
ശശി തരൂര്‍/എക്‌സ്പ്രസ്‌

ന്യൂഡല്‍ഹി: ഗുലാം നബി ആസാദിന്റെ രാജിയില്‍ മൗനം പാലിക്കുന്നതിനെ കുറിച്ച് പരോക്ഷ പ്രതികരണവുമായി ജി 23 അംഗം ശശി തരൂര്‍. നിശബ്ദത ദൈവത്തിന്റെ ഭാഷയാണ്. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മോശം മൊഴിമാറ്റമാണെന്ന റൂമി വചനങ്ങള്‍ ട്വീറ്റ് ചെയ്തായിരുന്നു തരുരിന്റെ പ്രതികരണം. ഗുലാംനബിയുടെ രാജിയെ കുറിച്ച് തരൂര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. 

അതേസമയം,  കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി യോഗം ഇന്നും ചേരും. ഉച്ചതിരിഞ്ഞ് 3.30 യ്ക്ക് വെര്‍ച്വലായാണ് യോഗം നടക്കുക. ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ പുതുക്കിയ ഷെഡ്യൂള്‍ യോഗം തീരുമാനിക്കും.

അടുത്ത മാസം ഇരുപതിന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് രണ്ടാഴ്ച കൂടി നീട്ടാന്‍ യോഗത്തില്‍ ധാരണയുണ്ടാവും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണിതെന്ന് നേതാക്കള്‍ പറഞ്ഞു. ഗുലാംനബി ആസാദ് രാജിവച്ചു കൊണ്ട് നല്കിയ കത്തും യോഗത്തില്‍ ചര്‍ച്ചയാവും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com