ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 22കാരിയെ സഹോദരന്മാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ സഹോദന്മാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുശിനഗര്‍ ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ഉപയോഗിച്ച കയറും ഷാളും പൊലീസ് കണ്ടെടുത്തു. കൃത്യത്തിനായി ഇരുവരും ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.
ഗ്രാമത്തില്‍ അയല്‍വാസിയായ യുവാവുമായി 22കാരി പ്രണയത്തിലായതാണ് സഹോദരന്മാരെ പ്രകോപിപ്പിച്ചത്. കുടുംബത്തെ എതിര്‍ത്ത് കൊണ്ട് വിവാഹം കഴിക്കാന്‍ 22കാരിയും അയല്‍വാസിയായ മോബിന്‍ അന്‍സാരിയും തീരുമാനിച്ചു. ഇതില്‍ കുപിതരായ സഹോദരന്മാര്‍ ആദ്യം വടി ഉപയോഗിച്ച് 22കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പിന്നീട് മൃതദേഹം ഷാള്‍ ഉപയോഗിച്ച് മൂടി. ഇരുവരും ചേര്‍ന്ന് മോട്ടോര്‍സൈക്കിളില്‍ മൃതദേഹം കൊണ്ടുപോയി കൃഷിയിടത്തില്‍ ഉപേക്ഷിച്ചതായും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക