ഡ്രൈവറുടെ മകന്‍, ഉപജീവനത്തിനായി പാല്‍വില്‍പ്പന; സുഖ്‌വിന്ദര്‍ ഇനി ഹിമാചലിന്റെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും വികസനത്തനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നിയുക്തമുഖ്യമന്ത്രി സുഖ് വിന്ദര്‍ പറഞ്ഞു.
സുഖ്‌വിന്ദര്‍ സിങ്ങ്
സുഖ്‌വിന്ദര്‍ സിങ്ങ്

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ്ങ് സുഖുവിനെയും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രിയെയും തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് ഇവരെ തെരഞ്ഞെടുത്തത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗല്‍ആണ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും വികസനത്തനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നിയുക്തമുഖ്യമന്ത്രി സുഖ് വിന്ദര്‍ പറഞ്ഞു. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ സോണിയാഗാന്ധിക്കും രാഹുലിനും പ്രിയങ്കക്കും സുഖ് വിന്ദര്‍ സിങ്ങ് നന്ദി അറിയിച്ചു.

നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി സുഖ് വീര്‍ സിങ്ങ് ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ രാജ്ഭവനില്‍ എത്തി.

പ്രതിഭ സിങ്ങുമായും എംഎല്‍എമാരുമായും ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടന്ന നിയസഭാകക്ഷി നേതാക്കളുടെ യോഗത്തിന് മുന്നോടിയായി നേതാക്കള്‍ക്കായി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികള്‍ നടത്തി. ഇതിന് പിന്നാലെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞടുക്കാന്‍ പാര്‍ട്ടി അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം എംഎല്‍എമാര്‍ യോഗത്തില്‍ ഏകകണ്ഠമായി പാസാക്കി

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റായ സുഖു, നാല് തവണ നിയമസഭാംഗമായി തെരഞ്ഞെടുത്തു. പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ അടുത്തയാളാണ് സുഖ് വിന്ദര്‍

റോഡ് ഗതാഗതവകുപ്പിലെ ഡ്രൈവറുടെ മകനായ സുഖു ആദ്യകാലത്ത് ഛോട്ടാ ഷിംലയില്‍ പാല്‍ കൗണ്ടര്‍ നടത്തിയിരുന്നു.2013 മുതല്‍ 2019 വരെ ആറ് വര്‍ഷം പിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 

2003ല്‍ ഹാമിര്‍പൂര്‍ ജില്ലയിലെ നദൗനില്‍ നിന്നാണ് ആദ്യവിജയം. 2007ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും 2012ല്‍ പരാജയപ്പെട്ടു. 2017ലും, 2022ലും വിജയം ഒപ്പം നിന്നു. 68 നിയമസഭാ സീറ്റുകളില്‍ 40 സീറ്റും നേടിയാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് ഇക്കുറി അധികാരം പിടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com