ന്യൂഡല്‍ഹി: നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ നിന്ന് വലിയ ഇരുമ്പ് കഷ്ണം അബദ്ധത്തില്‍ തലയിലേക്ക് വീണ് കുട്ടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ പുസ്താ റോഡിന് സമീപമാണ് സംഭവം.നിര്‍മ്മാണത്തിലിരിക്കുന്ന ഡല്‍ഹി- ഡെറാഡൂണ്‍ മേല്‍പ്പാലത്തില്‍ നിന്നാണ് ഇരുമ്പ് കഷ്ണം താഴേക്ക് വീണത്. പാലത്തില്‍ നിന്ന് ഇരുമ്പ് കഷ്ണം എടുത്തുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കൈയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഈസമയത്ത് താഴെ ഉണ്ടായിരുന്ന കുട്ടിയുടെ തലയിലാണ് ഇരുമ്പ് കഷ്ണം വന്നുവീണത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐപിസി 304-ാം വകുപ്പ് അനുസരിച്ച് കോണ്‍ട്രാക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക