റ്റിജെഎസ് ജോര്‍ജിന് നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ് 

പത്രാധിപര്‍ എന്ന നിലയിലെ സമഗ്ര സംഭാവയ്ക്കുള്ള നാഷനല്‍ റെഡ്‌ലിങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്
റ്റിജെഎസ് ജോര്‍ജ്/ഫയല്‍
റ്റിജെഎസ് ജോര്‍ജ്/ഫയല്‍

ചെന്നൈ: പത്രാധിപര്‍ എന്ന നിലയിലെ സമഗ്ര സംഭാവനയ്ക്കുള്ള നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ ആയ അദ്ദേഹം സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവാണ്. 

കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തി നേടിയ റ്റിജെഎസ് ജോര്‍ജിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആത്മകഥാപരമായ കുറിപ്പുകള്‍ അടങ്ങിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായ കൃതിയാണ്. 

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ചിരുന്ന പോയിന്റ് ഓഫ് വ്യൂ എന്ന കോളം മുടക്കമില്ലാതെ ഇരുപത്തിയഞ്ചു വര്‍ഷം പ്രസിദ്ധീകരിച്ചു. 94-ാം വയസ്സില്‍ കഴിഞ്ഞ ജൂണിലാണ് അദ്ദേഹം പ്രതിവാര കോളം എഴുതുന്നതു നിര്‍ത്തിയത്.
 

ബിഗ് പിക്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലെ നാഷനല്‍ റെഡ്ഇങ്ക് പുരസ്‌കാരത്തിന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കാമറാമാന്‍ ടിപി സൂരജ് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഡിസംബര്‍ 16ന് മുംബൈ ജംഷെഡ് ബാബ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com