5000 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെ തകർക്കാൻ കരുത്ത്; അഭിമാന നേട്ടം; അ​ഗ്നി- 5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം

മുൻ പതിപ്പുകളെ അപേക്ഷിച്ച് ഭാരം കുറവുള്ള മിസൈലാണിത്
അ​ഗ്നി- 5/ ട്വിറ്റർ
അ​ഗ്നി- 5/ ട്വിറ്റർ

ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അ​ഗ്നി- 5 ന്റെ നൈറ്റ് ട്രയല്‍ വിജയകരം. വൈകീട്ട് 5.30ന് ഒഡിഷയിലാണ് മിസൈലിന്റെ വിജയകരമായ പരീക്ഷണം നടന്നത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള മിസൈലാണ് അ​ഗ്നി- 5

മുൻ പതിപ്പുകളെ അപേക്ഷിച്ച് ഭാരം കുറവുള്ള മിസൈലാണിത്. മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോ​ഗിച്ചാണ് വിക്ഷേപണം നടത്തിയത്.

മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍. ആവശ്യമെങ്കില്‍ ഇതിന്റെ ദൂര പരിധി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായെന്നു വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. 

അഗ്നി മിസൈല്‍ പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പാണ് അഗ്നി-5. 5000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് പതിക്കാന്‍ ഇതിന് സാധിക്കും. 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി- 2, 2500 കിമീ പരിധിയിലുള്ള അഗ്നി- 3, 3500 കിമീ പരിധിയുള്ള അഗ്നി- 4 എന്നിവയാണ് ഈ ശ്രേണിയിലെ മറ്റുള്ളവ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com