സ്‌കൂള്‍ കായികമേളയ്ക്കിടെ 9ാം ക്ലാസുകാരന്റെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി; നേരെ ആശുപത്രിയിലേക്ക്; ഐസിയുവില്‍

താടിക്ക് താഴെ കുടുങ്ങിയ ജാവലിന്‍ സഹിതം കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: സ്‌കൂള്‍ കായികമേളയ്ക്കിടെ ഒന്‍പതാം ക്ലാസുകാരന്റെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി വിദ്യാര്‍ഥിക്ക് ഗുരുതപരിക്ക് ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സദാനന്ദ മെഹര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. അപകടനില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലിക്കുന്നതിനിടെ മറ്റൊരു വിദ്യാര്‍ഥി എറിഞ്ഞ ജാവലിന്‍ മെഹറിന്റെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. താടിക്ക് താഴെ കുടുങ്ങിയ ജാവലിന്‍ സഹിതം കുട്ടിയെ ഉടന്‍ തന്നെ ബലംഗീറിലെ ഭീമാ റോയ് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ സുരക്ഷിതമായി ജാവലിന്‍ പുറത്തെടുത്തു. വിദ്യാര്‍ഥി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്‌കൂളില്‍ കായിക മേള നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കുട്ടി അപകടനില തരണം ചെയ്‌തെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ കുടുംബത്തിന് അടിയന്തരസഹായമായി 30,000 രൂപ നല്‍കിയതായും കലക്ടര്‍ പറഞ്ഞു.

കുട്ടിക്ക് സാധ്യമായ ചികിത്സകള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് കായികമേള നിര്‍ത്തിവെക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com