'ഷാറൂഖ് ഖാന്‍ മകള്‍ക്കൊപ്പമിരുന്ന് പത്താന്‍ സിനിമ കാണണം'; വിവാദം കൊഴുപ്പിച്ച് മധ്യപ്രദേശ് സ്പീക്കര്‍, കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്

ഷാറൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയ്ക്ക് എതിരെ മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍ ഗിരീഷ് ഗൗതം
ചിത്രത്തിലെ ഗാനരംഗം
ചിത്രത്തിലെ ഗാനരംഗം

ഭോപ്പാല്‍: ഷാറൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയ്ക്ക് എതിരെ മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍ ഗിരീഷ് ഗൗതം. 'ഷാറുഖ് ഖാന്‍ മകള്‍ക്കൊപ്പമിരുന്ന് പത്താന്‍ സിനിമ കാണണം, എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. പ്രവാചകനെ കുറിച്ച് ഇത്തരത്തില്‍ ഒരു സിനിമ എടുത്ത് അത് പ്രദര്‍ശിപ്പിക്കാനും ഞാന്‍ വെല്ലുവിളിക്കുന്നു'- ഗിരീഷ് ഗൗതം പറഞ്ഞു. 
മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി നിയമസഭ സ്പീക്കര്‍ രംഗത്തുവന്നത്.  

സിനിമ തിയറ്ററുകളില്‍ ബഹിഷ്‌കരിക്കണമെന്നും ഗിരീഷ് ആഹ്വാനം ചെയ്തു. നിയമസഭയില്‍ ബിജെപി ഇത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും സിനിമയ്‌ക്കെതിരെ രംഗത്തുവന്നു. ചിത്രം രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് ഇവര്‍ ആരോപിച്ചു.

പത്താനിലെ ഗാനത്തില്‍ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നരോത്തം മിശ്ര കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ചില രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ 'ബേഷ്‌റം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദമുയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com