സിപിഎമ്മിന് എങ്ങനെ വോട്ടുകൂടി; നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

അടുത്തിടെ നടന്ന ഉപതെരഞ്ഞടുപ്പുകളിലും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ  വോട്ട് വിഹിതം വര്‍ധിച്ചതെങ്ങനെ?
അമിത് ഷാ
അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 2.29 കോടി വോട്ട് നേടിയിട്ടും അടുത്തിടെ നടന്ന ഉപതെരഞ്ഞടുപ്പുകളിലും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ  വോട്ട് വിഹിതം വര്‍ധിച്ചതെങ്ങനെയെന്ന് അമിത് ഷാ ചോദിച്ചു. പാര്‍ട്ടി യോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. 

ബിജെപി നേതാക്കള്‍ക്ക് ജനങ്ങളിലേക്ക് എത്താന്‍ കഴിയാത്തതാണ് വോട്ടുകുറയാന്‍ കാരണമെന്ന് അമിത് ഷാ വിമര്‍ശിച്ചു. ഈ വര്‍ഷം ബംഗാളില്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളിലും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ സിപിഎം ആണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷം നടന്ന ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് പിന്നിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, ജോയിന്റ് സെക്രട്ടറിമാര്‍, സംസ്ഥാനത്തെ തെരഞ്ഞടുപ്പ് നീരീക്ഷകര്‍ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. 

നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയെന്നത് ലക്ഷ്യം നേടാനുള്ള മാനദണ്ഡമാക്കാനാവില്ല. സംസ്ഥാനത്തുടനീളം സാധാരണക്കാരന്റെ ദൈനദിന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ ആളുകളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കഴിയുകയുള്ളു. അല്ലാതെ തൃണമൂല്‍ വിരുദ്ധത ജനങ്ങളില്‍ എത്തിക്കല്‍ എളുപ്പമാകില്ലെന്ന് അമിത് ഷായെ ഉദ്ധരിച്ച് ബിജെപി നേതാവ് പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയുടെ വളര്‍ച്ച എത്രമാത്രമുണ്ടെന്ന് കാണിക്കുന്നത് താഴെത്തട്ടില്‍ നടക്കുന്ന തെരഞ്ഞടുപ്പുകളാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ പാലിക്കേണ്ട മാര്‍ഗരേഖ അമിത് ഷാ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു. അതേസമയം  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെക്കാള്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് വിഹിതത്തിലുണ്ടായ കുറവാണ് അവര്‍ക്ക ലഭിച്ചത്. മമതാ ബാനര്‍ജി സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് അവര്‍ പ്രതീക്ഷിച്ചതാണ് വോട്ട് വിഹിതം കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com