കോവിഡ് രണ്ടുവര്‍ഷം നഷ്ടപ്പെടുത്തി, കൂടുതല്‍ അവസരം നല്‍കണം; സിവില്‍ സര്‍വീസ് പരീക്ഷ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം- വീഡിയോ 

കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ പ്രതിഷേധം
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍. കോവിഡ് മഹാമാരി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തടസ്സം സൃഷ്ടിച്ചതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. അതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ഡല്‍ഹിയിലടക്കമാണ് പ്രതിഷേധം.

ജനറല്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് ആറുതവണയാണ് പരീക്ഷ എഴുതാന്‍ സാധിക്കുക. പ്രായവും കണക്കാക്കും. സംവരണവിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവ് ഉണ്ട്. അതിനാല്‍ കൂടുതല്‍ അവസരം ലഭിക്കും. എന്നാല്‍ കോവിഡ് മഹാമാരി കാലത്ത് നിരവധിപ്പേര്‍ക്ക് രണ്ടുവര്‍ഷം നഷ്ടമായതായാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. അതിനാല്‍ കൂടുതല്‍ അവസരം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗാര്‍ഥികളുടെ ആവശ്യം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

എല്ലാവര്‍ഷവും നടത്തുന്ന പരീക്ഷയില്‍ ലക്ഷകണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷയാണ് ആദ്യം. തുടര്‍ന്ന് മെയ്ന്‍ പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com