'നഗ്നനായി നടക്കണം'; തടഞ്ഞ അമ്മയെയും അയല്‍വാസികളേയും യുവാവ് കൊലപ്പെടുത്തി

യുവാവിന്റെ മര്‍ദനത്തില്‍ മറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്  അമ്മയെയും അയല്‍ക്കാരായ രണ്ടുപേരെയും കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്ജില്ലയിലാണ് സംഭവം. യുവാവിന്റെ മര്‍ദനത്തില്‍ മറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ജാവിദ് അഹമ്മദ് റാത്തേര്‍ ആണ് ഇന്ന് രാവിലെ അതിക്രമം അഴിച്ചുവിട്ടത്. ആദ്യം അമ്മ ഹഫീസ ബീഗത്തെയാണ് ഇയാള്‍ ക്രമിച്ചത്. ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദനമേറ്റ അമ്മ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. 
മകന്റെ മര്‍ദനത്തില്‍ നിന്ന് വീട്ടുകാരെ രക്ഷിക്കാനെത്തിയ അയല്‍വാസികള്‍ക്ക് നേരെയും യുവാവ് അക്രമം അഴിച്ചുവിട്ടു. അയല്‍വാസികളായ മുഹമ്മദ് അമിന്‍ ഷ, ഗുലാം നബി എന്നിവര്‍ ഇയാളുടെ ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടു.

ജാവിദ് വീട്ടില്‍ നിന്ന് നഗ്നനായി പുറത്തിറങ്ങാന്‍  ശ്രമിച്ചത് തടഞ്ഞതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമായി അയല്‍വാസികള്‍ പറയുന്നത്. ആദ്യം അമ്മയെയും പിന്നീട് തടയാനെത്തിയ അയല്‍ക്കാരെയും മറ്റും മര്‍ദിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ജാവിദ് നഗ്നനായി മാര്‍ക്കറ്റിലൂടെ കറങ്ങിയപ്പോള്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കുടുംബത്തിനൊപ്പം വിട്ടയക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com