ഐസിഐസിഐ വായ്പ തട്ടിപ്പ്, മുൻ മേധാവി ചന്ദാ കൊച്ചാറും ഭർത്താവും അറസ്റ്റിൽ

ഐസിഐസിഐ മേധാവിയായിരിക്കെ വീഡിയോകോൺ ഗ്രൂപ്പിന് ബാങ്ക് ക്രമംവിട്ട് വായ്പയനുവദിച്ച കേസിലാണ് അറസ്റ്റ്.
ചന്ദാ കൊച്ചാർ/ ചിത്രം; എഎൻഐ
ചന്ദാ കൊച്ചാർ/ ചിത്രം; എഎൻഐ

ന്യൂഡൽഹി; ഐസിഐസിഐ സിഇഒയും എംഡിയുമായ ചന്ദാ കൊച്ചാറിനേയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റുചെയ്തു. ഐസിഐസിഐ മേധാവിയായിരിക്കെ വീഡിയോകോൺ ഗ്രൂപ്പിന് ബാങ്ക് ക്രമംവിട്ട് വായ്പയനുവദിച്ച കേസിലാണ് അറസ്റ്റ്.

2012-ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്കുശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു.59കാരിയായ ഛന്ദ കൊച്ചാര്‍ വിഡിയോ കോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. 

സംഭവത്തിൽ 2019-ൽ ചന്ദാ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂത് അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേർത്ത് സി.ബി.ഐ. കേസെടുത്തു. 2018

ബാങ്കിന്റെ വ്യവസ്ഥകളും ഇന്റേണല്‍ പോളിസിയും ലംഘിച്ചെന്ന് ഐസിഐസിഐ ആരോപണം വന്ന് അടുത്ത വര്‍ഷമാണ് ബാങ്കിന്റെ സിഇഒ, എംഡി പദവിയില്‍ നിന്ന് ഇവര്‍ പുറത്താകുന്നത്. ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ് എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ചന്ദാ കൊച്ചാർ അം​ഗമായ കമ്മറ്റിയാണ് വായ്പ അനുവദിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഇവരുടെ പദവി ദുരൂപയോ​ഗം ചെയ്തെന്നും സിബിഐ പറഞ്ഞു. മൂന്നു പതിറ്റാണ്ട് ഐസിഐസിഐ ബാങ്കിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള ചന്ദാ കൊച്ചാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com