നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അമ്മയും കുഞ്ഞും മരിച്ചു

പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരിയുടെ ഏഴു ദിവസം മാത്രം പ്രായമുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി ചിറ്റ്‌ലി ഖബറിലെ പഹാരി രാജനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രുക്‌സാരയും മകന്‍ അലിയയുമാണ് മരിച്ചത്. അച്ഛന്റെ വീട്ടിലാണ് അഞ്ചുമക്കള്‍ക്കൊപ്പം രുക്‌സാര കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. രുക്‌സാരയുടെ ഏഴു ദിവസം മാത്രം പ്രായമുള്ള ഇളയ മകന്‍ ജുനൈദിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അടുത്തിടെയാണ് രുക്‌സാര ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. താഴത്തെ നില, ഒന്നാം നില, ഭാഗികമായ രണ്ടാം നില എന്നിവ അടങ്ങുന്നതാണ് കെട്ടിടം. കെട്ടിടത്തിന്റെ കാലപഴക്കവും ജീര്‍ണിച്ച അവസ്ഥയുമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com