ആളുകള്‍ കൂക്കിവിളിച്ചു; വേദിയില്‍ കയറാതെ പ്രതിഷേധിച്ച് മമത; വന്ദേഭാരത് ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

ചടങ്ങില്‍ ക്ഷണിക്കപ്പെട്ട് എത്തിയ ഒരുവിഭാഗം മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതാണ് മമതയെ അസ്വസ്ഥയാക്കിയത്. 
ബിജെപി പ്രവര്‍ത്തകരുടെ പ്രകോപനത്തില്‍ ഗവര്‍ണറെ പ്രതിഷേധം അറിയിക്കുന്ന മമത/ പിടിഎ
ബിജെപി പ്രവര്‍ത്തകരുടെ പ്രകോപനത്തില്‍ ഗവര്‍ണറെ പ്രതിഷേധം അറിയിക്കുന്ന മമത/ പിടിഎ

കൊല്‍ക്കത്ത: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവേദിയില്‍ നാടകീയ സംഭവങ്ങള്‍. ഉദ്ഘാടന ചടങ്ങിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വേദിയില്‍ നിന്നും വിട്ടുനിന്നു. ചടങ്ങില്‍ ക്ഷണിക്കപ്പെട്ട് എത്തിയ ഒരുവിഭാഗം മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതാണ് മമതയെ അസ്വസ്ഥയാക്കിയത്. 

റെയില്‍വേ മന്ത്രി ആശ്വനി വൈഷ്ണവും ഗവര്‍ണര്‍ സിവി ആനന്ദബോസും മമതയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി സദസില്‍ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു. 

ഹൗറയെയും -ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രാജ്യമൊട്ടാകെ 475 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുകയാണ് ലക്ഷ്യമെന്നും മോദി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com