ഷിംല: രണ്ട് നേപ്പാളി യുവതികളുടെ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ചണ്ഡീഗഡ് - ഷിംല ഹൈവയോട് ചേര്‍ന്നുളള പര്വനൂവിലെ കോട്ടി റെയില്‍വെ തുരങ്കത്തിന് സമീപത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഏതാണ്ട് 20 വയസും 30 വയസുമാണെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
നാട്ടുകാരാണ് വിവരം പഞ്ചായത്ത് അധികാരികളെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതികളെ മറ്റ് എവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷ മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ