കോവിഡ് കേസുകള്‍ കുറഞ്ഞു, തിയറ്ററുകളും ജിമ്മുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാം; കര്‍ണാടകയില്‍ കൂടുതല്‍ ഇളവ് 

കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഴുവന്‍ കപാസിറ്റിയോട് കൂടി ജിമ്മുകളും നീന്തല്‍ കുളങ്ങളും തിയറ്ററുകളും യോഗാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

നേരത്തെ പകുതി പേരെ മാത്രം പ്രവേശിപ്പിച്ച് പ്രവര്‍ത്തനം നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ ഭേദഗതി ചെയ്തത്. തിയറ്ററില്‍ ഉള്‍പ്പെടെ പ്രവേശിക്കുന്നവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. നേരത്തെ നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന മറ്റു നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. 

നിലവില്‍ കര്‍ണാടകയില്‍ ടിപിആര്‍ 11.7 ശതമാനമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 27.2 ശതമാനമായിരുന്നു ടിപിആര്‍. ഇതാണ് 11.7 ശതമാനമായി കുറഞ്ഞത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com