'കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകളുടെ പിടിയില്‍; പേര് മാറ്റിക്കൂടേ'; പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി 

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് എതിരായ കടന്നാക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാര്‍ലമെന്റില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
പാര്‍ലമെന്റില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് എതിരായ കടന്നാക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകളുടെ പിടിയിലാണെന്ന് മോദി ആരോപിച്ചു. 'കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകളുടെ കെണിയിലാണ്. അര്‍ബന്‍ നക്‌സലുകളുടെ ആശയത്തിന് അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് അവരുടെ ആശയങ്ങള്‍ നശിപ്പിച്ചു'-മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ കടന്നാക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ ബഹിഷ്‌കരിച്ചു. 

കോണ്‍ഗ്രസ് ഇപ്പോഴും കുടുംബ രാഷ്ട്രീയത്തെ പറ്റിയാണ് ചിന്തിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി കുടുംബ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കണം.-മോദി പറഞ്ഞു. 

'കോണ്‍ഗ്രസാണ് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയാണ്. രാഷ്ട്രം എന്ന ആശയം ഭരണഘടനാവിരുദ്ധമാണെന്ന് ചിന്തിക്കുകയാണെങ്കില്‍ എന്തിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരുകൊണ്ട് നടക്കുന്നത്? ഫെഡറേഷന്‍ ഓഫ് കോണ്‍ഗ്രസ് എന്നാക്കിയാല്‍ പോരേ' എന്നും മോദി ചോദിച്ചു. 

'മാഹാത്മാ ഗാന്ധി പോലും പിരിച്ചുവിടണം എന്നു പറഞ്ഞ സംഘടനയാണ് കോണ്‍ഗ്രസ്. ഇവിടെ കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യം കുടുംബ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമായേനേ' എന്നും മോദി പറഞ്ഞു. 'കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ രാജ്യം കാലങ്ങളായി അഴിമതിയില്‍ മുങ്ങില്ലായിരുന്നു. സിഖ് വിരുദ്ധ കലാപം നടക്കില്ലായിരുനനു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീര്‍ വട്ടു പലായനം ചെയ്യേണ്ടി വരില്ലായിരുന്നു.'-മോദി കൂട്ടിച്ചേര്‍ത്തു. 

1947ലാണ് ഇന്ത്യ ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നതെന്നും. 1975ല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തവര്‍ ജനാധിപത്യത്തെ കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com