അഴുക്കുചാലിൽ സ്യൂട്ട്കെയ്സ്; പരിശോധിച്ചപ്പോൾ യുവതിയുടെ മൃതദേഹം; ദുരൂഹം

അഴുക്കുചാലിൽ സ്യൂട്ട്കെയ്സ്; പരിശോധിച്ചപ്പോൾ യുവതിയുടെ മൃതദേഹം; ദുരൂഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സ്യൂട്ട്കെയ്സിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. റോഡരികിലെ അഴുക്കുചാലിലാണ് സ്യൂട്ട്കെയ്സിൽ മൃത​ദേഹം കണ്ടെത്തിയത്. തിരുപ്പൂരിലാണ് സംഭവം.

ധാരാപുരം റോഡിൽ പൊല്ലികാളി പാളയത്തിനു സമീപം പുതിയതായി നിർമിച്ച നാലുവരിപ്പാതയോടു ചേർന്നുള്ള അഴുക്കുചാലിലാണ് 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ധരിച്ചത് നൈറ്റ് ഡ്രസാണെന്നും കൈയിൽ ടാറ്റു പതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അഴുക്കുചാലിൽ രക്തക്കറയോടു കൂടിയ സ്യൂട്ട്കെയ്സ് കിടക്കുന്നതു കണ്ട നാട്ടുകാരാണ് തിരുപ്പൂർ റൂറൽ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്‌ഥലത്തെത്തി തുറന്നു പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com