പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26മുതല്‍; ഓഫ്‌ലൈന്‍ എന്ന് സിബിഎസ്ഇ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബിഎസ്ഇ അറിയിച്ചു. 

അടുത്തിടെയാണ് ഒന്നാം ടേം ബോര്‍ഡ് പരീക്ഷ നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രണ്ടാം ടേം ബോര്‍ഡ് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. സിബിഎസ്ഇ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്പിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക. 

മുന്‍വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com