6100 രൂപയ്ക്ക് ടാക്‌സി ഡ്രൈവറിന്റെ ശരീരത്തില്‍ അജ്ഞാത മരുന്ന് കുത്തിവെച്ചു; യുവാവിന്റെ കൊലപാതകത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ 

തമിഴ്‌നാട്ടില്‍ ടാക്‌സി ഡ്രൈവറെ കൊന്ന് 6100 രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ടാക്‌സി ഡ്രൈവറെ കൊന്ന് 6100 രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശരീരത്തില്‍ അജ്ഞാതമായ മരുന്ന് കുത്തിവെച്ചാണ് ഡ്രൈവറെ കൊന്നതെന്ന് പൊലീസ് പറയുന്നു.

കോയമ്പത്തൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. 31 വയസ്സുള്ള എസ് ഷാനുവാണ് കൊല്ലപ്പെട്ടത്. ചെന്നൈ സ്വദേശികളായ 40 വയസ്സുള്ള എസ് സ്റ്റീഫനും ഭാര്യയുമാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളതായി പൊലീസ് പറയുന്നു. ഇരുവരും മുന്‍പും കൊലപാതക കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ദമ്പതികള്‍ വീട്ടുവാടകയായ 7100 രൂപ നല്‍കിയിരുന്നില്ല. ഇത് കൊടുക്കുന്നതിന് വേണ്ടിയാണ് ടാക്‌സി ഡ്രൈവറെ കൊന്നതെന്ന് പൊലീസ് പറയുന്നു. ക്ലബില്‍ നിന്ന് മടങ്ങാന്‍ ദമ്പതികള്‍ ടാക്‌സി വിളിച്ചു. വാഹനത്തില്‍ പണമിരിക്കുന്നത് കണ്ട ദമ്പതികള്‍ ഷാനുവിനെ കൊലപ്പെടുത്തുകയായിരുന്നു.

വാഹനത്തിനുള്ളില്‍ വച്ച് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന 6100 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും ദമ്പതികള്‍ തട്ടിയെടുത്തു എന്നതാണ് കേസ്. കുറച്ചുദൂരം കഴിഞ്ഞ ശേഷം വാഹനവും മൃതദേഹവും ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com