ഇന്റര്‍വ്യൂവിനായി വിളിച്ചുവരുത്തി; 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞു

ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടി മുകളില്‍ നിന്ന് താഴോട്ട് വലിച്ചെറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂവിനായി വിളിച്ചുവരുത്തിയ
 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചുരു റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം

ഡല്‍ഹി സ്വദേശിനിയായ യുവതിയെ ജോലി നല്‍കാമെന്ന വ്യാജേന നാല് പേര്‍ പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടി മുകളില്‍ നിന്ന് താഴോട്ട് വലിച്ചെറിഞ്ഞു. വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com