മധ്യപ്രദേശിൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; രണ്ട് പേർക്കായി തിരച്ചിൽ; ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

മധ്യപ്രദേശിൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; രണ്ട് പേർക്കായി തിരച്ചിൽ; ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഭോപ്പാൽ: മധ്യപ്രദേശിൽ നിർമാണത്തിനിടെ തുരങ്കം തകർന്ന് ഒൻപത് തൊഴിലാളികൾ കുടുങ്ങി. കട്നി ജില്ലയിലെ ശ്ലീമനാബാദിലാണ് അപകടം. അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് തൊഴിലാളികൾ ഇപ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി തിരച്ചിൽ തുടരുന്നു. 

ശ്ലീമനാബാദിൽ ബാർഗി കനാൽ പ്രോജക്ടിന്റെ ഭാഗമായി പണിയുന്ന തുരങ്കമാണ് തകർന്നത്. രണ്ട് പേരെ രക്ഷിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേന ശ്രമം തുടരുകയാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 

മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ, ജില്ലാ കലക്ടർ, എസ്പി എന്നിവരാണു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com